തൃശ്ശൂര്‍ : ചെറുതുരുത്തിയിൽ പടക്ക നിർമ്മാണശാലയിൽ റെയ്ഡ്. അനധികൃതമായി സൂക്ഷിച്ച ആയിരം കിലോ വെടിമരുന്നും പടക്കങ്ങളും പൊലീസ് പിടിച്ചെടുത്തു.
സംഭവത്തിൽ അഞ്ചുപേരെ ചെറുതുരുത്തി അറസ്റ്റ് ചെയ്തു. ഒ സി ഉണ്ണികൃഷ്ണൻ, പ്രഭാകരൻ, ഉണ്ണികൃഷ്ണൻ, വിനോദ്, അബ്ദുൽ മുത്തലിബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം നിര്‍മ്മാണശാലയുടെ നടത്തിപ്പുകാരൻ സുരേന്ദ്രൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
സ്ഥാപനത്തിന്‍റെ ലൈസൻസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തൃശ്ശൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സ്റ്റേ ചെയ്തിരുന്നു. ഇതിനു ശേഷം പുതുക്കി കൊടുത്തിരുന്നില്ല. എന്നാല്‍, ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പടക്ക നിര്‍മ്മാണശാല ഇവിടെ പ്രവര്‍ത്തിച്ചു വരുകയായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് പരിശോധന നടത്തി നടപടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.