ഇരിങ്ങാലക്കുട : കുടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. അതേസമയം സംഭവത്തിനെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം പ്രതിഷ്ഠാദിനം കഴിഞ്ഞാൽ ബാലുവിനെ കഴക പ്രവർത്തി സ്ഥാനത്ത് പുന:സ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഇതിന് മുന്നോടിയായി തന്ത്രി-വാരിയർ വിഭാഗങ്ങളുമായി ദേവസ്വം ബോർഡ് ചർച്ച നടത്തും.
കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം… കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ…
