സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം…മുൻകൂർ അനുമതി നൽകാതെ ഗവർണർ…

തിരുവനന്തപുരം : നാളെ നിയമസഭയിൽ അവതരിപ്പിക്കേണ്ട സർവകലാശാല നിയമഭേദഗതി ബില്ലിന് ഗവർണറുടെ മുൻ‌കൂർ അനുമതി ഇതുവരെയും ലഭിച്ചില്ല. കുസാറ്റ്, മലയാളം, കെടിയു സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ആണ് തീരുമാനം വൈകുന്നത്.

മൂന്നു ബില്ലുകളും മലയാളത്തിൽ തയാറാക്കിയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്. ഭേദഗതി ബില്ലിൽ പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരം നൽകിയതാണ് ബില്ലിനുള്ള അനുമതി വൈകാൻ കാരണമെന്നാണ് സൂചന.

മറ്റ് അഞ്ചു സർവ്വകലാശാല ഭേദഗതി ബിൽ ഇംഗ്ളീഷിൽ ആയതിനാൽ മുൻകൂർ അനുമതി വേണ്ട. രാജ് ഭവൻ മുൻകൂർ അനുമതി ഇല്ലെങ്കിലും സ്പീക്കർ റൂളിംഗ് നൽകിയാൽ ബിൽ അവതരിപ്പിക്കാം. പക്ഷെ സഭ ബിൽ പാസാക്കിയാലും ബിൽ ഗവർണർ ഒപ്പിടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!