ഏറ്റവും ലളിതവും ഫലപ്രദവുമായ വ്യായാമ രീതികളില്‍ ഒന്നാണ് നടത്തം.. ഇത് ദഹനത്തെ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. രാവിലെയോ വൈകുന്നേരമോ സൗകര്യപ്രദമായി നടത്തം ശീലിക്കാവുന്നതാണ്. പക്ഷേ നടക്കുന്നതിന് മുന്‍പ് മലവിസര്‍ജനം നടത്താന്‍ ശീലിക്കുക. അത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.വയറ് ശൂന്യമാക്കിയതിന് ശേഷം നടക്കുന്നതാണ് ഉത്തമം.
ഗ്യാസ് പ്രശ്‌നങ്ങളോ അസിഡിറ്റിയോ പോലുള്ള അസ്വസ്ഥതകള്‍ ഉളളവരാണെങ്കില്‍ മലവിസര്‍ജനത്തിന് ശേഷം നടക്കുന്നത് ഗുണപ്രദമാണ്. അതിന് ശേഷമുള്ള നടത്തം കൂടുതല്‍ സുഖകരമാകുന്നു. അടിവയറ്റില്‍ സമ്മര്‍ദ്ദം കുറയുന്നു. വയറ് വീര്‍ക്കുന്നതിനോ അസ്വസ്ഥതയ്‌ക്കോ ഉളള സാധ്യത കുറയ്ക്കുന്നു. വയറ് ശൂന്യമാക്കിയ ശേഷം ഭക്ഷണം കഴിക്കുകയും പിന്നീട് നടക്കാനിറങ്ങുകയും ചെയ്യുന്നത് ദഹനത്തെ കൂടുതല്‍ സഹായിക്കുന്നു.
വെറുതെ നടന്നിട്ട് കാര്യമില്ല.. പ്രഭാതനടത്തത്തിന് മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം…
