രാജാക്കാട് : പൂപ്പാറയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ മറ്റൊരു ഇതര സംസ്ഥാനതൊഴിലാളിയെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്ധ്യപ്രദേശ് കാരനായ ഈശ്വർ (23) ആണ് കൊല്ലപ്പെട്ടത്. മദ്ധ്യപ്രദേശ്കാരനായ പ്രേം സിംഗാണ് പ്രതി’ .
പൂപ്പാറയ്ക്ക് സമീപം തലക്കുളത്തെ ഏലത്തോട്ടത്തിലെ പണിക്കാരായിരുന്നു ഇരുവരും , ശനിയാഴ്ച രാത്രി 12 മണിയോടെ മദ്യ ലഹരിയിലായിരുന്ന ഇരുവരും തമ്മിൽ പരസ്പരം തല്ലുകയാണുണ്ടായത്. ഇതിനിടയിൽ പ്രേം സിംഗ് ഈശ്വറിൻ്റെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ തുടരന്വഷണം നടത്തുകയാ ണെന്ന് ശാന്തൻപാറ പോലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത പ്രതിയായ പ്രേംസിങ്ങിന കോട്ടയം മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ലഹരിക്കടിമയാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഈശ്വറിൻ്റെ മൃതദേഹം തേനി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.