ബത്തേരി : വിശ്വ സനാതന ധർമ്മ വേദി യുടെ 2024-25 വർഷത്തെ ഗുരു ശ്രഷ്ഠ പുരസ്കാരം ബത്തേരി അസംപ്ഷൻ സ്കൂൾ സ്ഥാപക അദ്ധ്യാപകനും, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ പി ബാലകൃഷ്ണൻ മാസ്റ്റർക്കും,

കർമ്മ ശ്രഷ്ഠ പുരസ്കാരം ബത്തേരി മഹാഗണപതി ക്ഷേത്രമടക്കം 5 ഓളം ക്ഷേത്ര പുനർനിർമ്മാണത്തിന് നേതൃത്വം നല്കുകയും ആദ്ധ്യാത്മീക – സാംസ്കാരിക രംഗത്ത് വെക്തിമുദ്ര പതിപ്പിച്ച വി ഭാസ്കരൻ മാസ്റ്റർക്കും നൽകുവാൻ തീരുമാനിച്ചതായി വിശ്വ സനാതന ധർമ്മ വേദി ഭാരവാഹികളായ അനിൽ എസ്സ് നായർ , കെ. അരുൺ , വിഷ്ണു വേണുഗോപാൽ, ഒ.കെ. തങ്കമണി, കെ. കെ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ അറിയിച്ചു.
ജനുവരി 5 ന് ബത്തേരി ലക്ഷ്മി നരസിംഹ ക്ഷേത്ര സന്നിധിയിൽ വെച്ച് പ്രശസ്ത ആദ്ധ്യാത്മീക പണ്ഡിതനും, ഭാഗവതാ ചര്യനുമായ പൂജനീയ സ്വാമി ഉദിത് ചൈതന്യ പുരസ്കാരം നല്കും.