ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ അധികാരങ്ങൾ അവകാശപ്പെടുന്ന വഖഫ് കരി നിയമം റദ്ദാക്കണം: ഡി എസ് ജെ പി

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ അധികാരങ്ങൾ അവകാശപ്പെടുന്ന വഖഫ് കരിനിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. വിഷയത്തിൽ മുനമ്പത്ത് വേളാങ്കണ്ണി പള്ളി അങ്കണത്തിൽ നടന്ന വഖഫ് വിരുദ്ധ സമരപ്പന്തൽ സന്ദർശിച്ച് ഡി എസ് ജെ പി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വഖഫിന് ഇരയായി കിടപ്പാടം നഷ്ടപ്പെടുന്ന അന്യമതസ്ഥർക്കൊപ്പം ആണെന്ന് പാർട്ടിയെന്ന് പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.ഇത്തരം ഗുരുതരമായ വിഷയങ്ങളിൽ ഭൂരിപക്ഷ സമുദായങ്ങൾ നിഷ്‌ക്രിയത്വം പാലിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.

വഖഫ് നിയമം തിരുത്തുന്നതിന് കേന്ദ്രം കൊണ്ടുവന്നിട്ടുള്ള ബില്ലിനെ എതിർത്ത് പ്രമേയം പാസാക്കിയ കേരള അസംബ്ലി നടപടിയെ പാർട്ടി ജനറൽ സെക്രട്ടറി എസ് എസ് മേനോൻ അപലപിച്ചു.ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ആശയങ്ങളിൽ ഊന്നി രൂപീകരിക്കപ്പെട്ട ഡി എസ് ജെ പി അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!