കേരളത്തിൽ ഓപ്പറേഷൻ കൈപ്പത്തിയുമായി കോൺഗ്രസ്: നീക്കങ്ങൾ സന്ദീപ് വാര്യരെ മുന്നിൽ നിർത്തി; പാലക്കാടും, വയനാടും കേന്ദ്രീകരിച്ച് നീക്കങ്ങൾ…

പാലക്കാട് : ബിജെപിയിലെ അസംതൃപ്തരെ സ്‌നേഹഹത്തിന്റെ കടയിലേക്ക് സ്വാഗതം ചെയ്ത് സന്ദീപ് വാര്യര്‍ എത്തുമ്പോള്‍ പ്രതിസന്ധിയിലാവുന്നത് ബിജെപി നേതൃത്വം.

ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന ഉറപ്പാണ് സന്ദീപ് നല്‍കുന്നത്. ഇതോടെ സന്ദീപിന് പിന്നാലെ നിരവധി ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയാണ്. പാലക്കാട് നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ക്ക് നേതൃത്വത്തോടുള്ള എതിർപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഈ അംഗങ്ങളെ കോണ്‍ഗ്രസ്സിലേക്കെത്തി ക്കാൻ സന്ദീപ് ചരട് വലി നടത്തുന്നതായാണ് മനസ്സിലാക്കേണ്ടത്.

ഓപ്പറേഷൻ കൈപ്പത്തിയിലൂടെ ബിജെപി അംഗങ്ങളെ കോണ്‍ഗ്രസ് പാളയത്തിലേക്കെത്തിക്കാൻ സന്ദീപ് വാര്യരുടെ ചടുല നീക്കം. പാലക്കാട് ബിജെപിയില്‍ ഭിന്നത രൂക്ഷമാകുമ്പോള്‍ ഇടപെടാൻ സാധിക്കാതെ കെ സുരേന്ദ്രനും നോക്കുകുത്തിയാകുന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന മട്ടാണ്.

ഇതിനിടെ ആർഎസ്‌എസ്സ് വിഷയത്തില്‍ മൗനം പാലിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സന്ദീപ് വഴി കൂടുതല്‍ അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന പേടി ബിജെപി നേതൃത്വത്തിനും ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. പാലക്കാട് സ്ഥാനാർഥി നിർണയം ശരിയായില്ലെന്ന് നഗരസഭാ അധ്യക്ഷ പരസ്യമായി പറഞ്ഞത് കടുത്ത അച്ചടക്ക ലംഘനമെന്ന് വിലയിരുത്തുമ്പോഴും നടപടിയെടുക്കാൻ ബിജെപി മടിക്കുന്നത് സന്ദീപിന്റെ ഇടപെടല്‍ ഭയന്നാണെന്നാണ് കണക്ക് കൂട്ടല്‍. ഏതെങ്കിലും തരത്തില്‍ നടപടികള്‍ എടുത്താല്‍ സന്ദീപിന്റെ ചരട് വലിയില്‍ കൂടുതല്‍ അംഗങ്ങള്‍ പാർട്ടി വിടുമെന്ന് ബിജെപി ഭയക്കുന്നുണ്ട്.

പാലക്കാട് നഗരസഭാ കൗസിലർമാരെ സന്ദീപ് ബിജെപിയിലേക്ക് എത്തിക്കുമെന്ന അഭിവ്യൂഹങ്ങളൂം നിലനില്‍ക്കുന്നുണ്ട്. ഇതിന് കൂടുതല്‍ വ്യക്തത വരുത്തുന്നതായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു സന്ദീപിന്റെ കുറിപ്പ്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് വരുന്നവരൊന്നും പേടിക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ തണലിലേക്ക് സ്വാഗതം. കോണ്‍ഗ്രസിലേക്ക് എത്തുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്നുമായിരുന്നു സന്ദീപിന്റെ കുറിപ്പ്.

നേതൃത്വത്തിനോടുള്ള അമർഷത്തില്‍ ബിജെപി മുൻ വയനാട് ജില്ലാ പ്രസിഡന്‍റ് കെപി മധു ഇന്നലെ രാജി വെച്ചിരുന്നു. വിവിധ മുന്നണികളുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും മധുവിനെ കോണ്‍ഗ്രസ്സിലേക്കെത്തിക്കാനായി സന്ദീപ് ശ്രമിക്കുന്നതായാണ് മനസ്സിലാക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കെ പി മധുവുമായി ബന്ധപ്പെട്ടു. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ കെപി മധുവുമായി നിര്‍ണായക ചര്‍ച്ച നടത്തിയത്. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച്‌ അറിയിക്കാമെന്ന് മറുപടി നല്‍കിയതായും കെപി മധു പറഞ്ഞു.

കെപി മധുവിനായി എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ രംഗത്തുണ്ട്. യുഡിഎഫുമായി മാത്രമല്ല, എല്‍ഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ടെ ന്നും ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുഡ‍ിഎഫുമായോ എല്‍ഡിഎഫുമായോ സഹകരിക്കുമെന്നും കെപി മധു പറഞ്ഞു.

പൊതുപ്രവര്‍ത്തനത്ത് തന്നെ തുടരാനാണ് തീരുമാനം. അതിന് യോജിച്ച തീരുമാനമായിരിക്കും എടുക്കുകയെന്നും കെപി മധു പറഞ്ഞു.ബിജെപിയിലെ ഗ്രൂപ്പ് തല്ല് കേന്ദ്ര നേതൃത്വം ഇടപെട്ട് തല്‍ക്കാലം അവസാനിപ്പിച്ചാലും വീണ്ടും അടി തുടങ്ങുമെന്നും മധു പറഞ്ഞു. രാജിവെച്ചശേഷം ബിജെപിയില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ചില പ്രാദേശിക പ്രവര്‍ത്തകര്‍ അവരുടെ വിഷമം പറഞ്ഞിരുന്നുവെന്നും കെപി മധു പറഞ്ഞു.

ബിജെപിയിലെ ഗ്രൂപ്പ് തല്ല് കേന്ദ്ര നേതൃത്വം ഇടപെട്ട് തല്‍ക്കാലം അവസാനിപ്പിച്ചാലും വീണ്ടും അടി തുടങ്ങുമെന്നും മധു പറഞ്ഞു. രാജിവെച്ചശേഷം ബിജെപിയില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ചില പ്രാദേശിക പ്രവര്‍ത്തകര്‍ അവരുടെ വിഷമം പറഞ്ഞിരുന്നുവെന്നും കെപി മധു പറഞ്ഞു.നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് ഇന്നലെയാണ് കെപി മധു രാജി പ്രഖ്യാപിച്ചത്. ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നാണ് മധു ആരോപിച്ചത്. തൃശ്ശൂരില്‍ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികള്‍ക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു.

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തില്‍ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടില്‍ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!