ചെന്നൈ : തമിഴ് നാട്ടിൽ രാഷ്ട്രീയപ്പോര് വേറെ സിനിമാ താരങ്ങൾ തമ്മിലുള്ള വാഗ്വാദങ്ങളായി മാറുന്നു. പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച് സൂപ്പർ താരം വിജയ് കൂടെ രംഗത്തെത്തിയതോടെ രാഷ്ട്രീയപ്പോരിന് പല മാനങ്ങൾ കൈവന്നു.
വിജയ് അധ്യക്ഷനായ ടിവികെയുടെ ആദ്യ സമ്മേളനം വിജയമെന്ന് രജനീകാന്ത് പുകഴ്ത്തി രംഗത്തെത്തി. അതേസമയം അജിത്തിനുള്ള തൻ്റെ ആശംസാസന്ദേശത്തിൽ രാഷ്ട്രീയമുണ്ടെന്ന തമിഴിസൈയുടെ പരാമർശത്തിന് മറുപടിയുമായി ഉദയനിധിയും രംഗപ്രവേശനം ചെയ്തു. തമിഴിസൈയെ പോലെ പണിയില്ലാതെ ഇരിക്കയാണോ താൻ എന്നായിരുന്നു ഉദയനിധിയുടെ മറുപടി.