പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രോഗികളെ ചുമന്ന് താഴെയിറക്കി ജീവനക്കാര്‍. ഒരാഴ്ചയായി ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട്. സര്‍ജറി കഴിഞ്ഞ രോഗികളെ ഉള്‍പ്പെടെയാണ് ജീവനക്കാര്‍ ചുമന്ന് താഴേക്കിറക്കുന്നത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരിതം. പത്ത് ദിവസമായി ഈ ആശുപത്രിയിലെ ലിഫ്റ്റ് കേടായിട്ട്. നാലും അഞ്ചും നിലകളിലേയ്ക്ക് വരെ ആളുകളെ ചുമന്നു കൊണ്ടുപോകുന്ന അവസ്ഥയാണുള്ളത്.
ആശുപത്രി ജീവനക്കാരും ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിലാണെന്ന് പരാതിപ്പെടുന്നു. ദിവസങ്ങളായി സ്ത്രീകളുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ഉള്‍പ്പെടെ ചുമന്ന് അതാത് വാര്‍ഡുകളിലും മറ്റും എത്തിക്കുന്നതെന്നാണ് പരാതി.