തിരുവനന്തപുരം: വർക്കല ആയിരൂരിലെ രാജീവന്റെ വീട്ടിലെ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി. മാധ്യമ വാർത്തകളെ തുടർന്നായിരുന്നു വൈദ്യുതി പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നല്‍കിയതിനെ തുടർന്ന് രാജീവിന്റെ കുടുംബത്തെ മണിക്കൂറുകളോളമാണ് കെഎസ്ഇബി ഇരുട്ടിലാക്കിയത്.
രാജീവൻ്റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് വീട്ടുകാരെ അശ്ലീലം പറഞ്ഞുവെന്നാണ് ആരോപണം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിൻ്റെ വൈരാഗ്യത്തില്‍ മണിക്കൂറുകളോളം വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിച്ചില്ലെന്നും പരാതിക്കാരൻ പറഞ്ഞു.