പാലക്കാട്: എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലന്‍. വഴിയില്‍ കെട്ടിയ ചെണ്ടയല്ല എസ്എഫ്‌ഐയും സിപിഎമ്മും. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ തിരുത്തുമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എസ്എഫ്ഐ തുടരുന്നത് പ്രാകൃതസംസ്‌കാരമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. അവരെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ്എഫ്ഐ തിരുത്തിയേ തീരും ബിനോയ് വിശ്വം പറഞ്ഞു.
‘എസ്എഫ്ഐ ആ രീതി തിരുത്തണം. തിരുത്തിയേ തീരു. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലി അല്ല അത്. വളരെ പ്രാകൃതമായിട്ടുള്ള സംസ്‌കാരത്തിന്റെ ഭാഗമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥം അറിയില്ല. പുതിയ എസ്എഫ്ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ ആഴം അറിയില്ല. പുതിയ എസ്എഫ്ഐക്കാര്‍ക്ക് പുതിയ ലോകത്തിനുമുന്നിലുള്ള ഇടുതപക്ഷത്തിന്റെ ഘടനയെപ്പറ്റി അറിയില്ല. അത് അവരെ പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിന് ഒരു ബാധ്യതയായിട്ട് മാറും’ – ബിനോയ് പറഞ്ഞു.