ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ഹാട്രിക്ക് അടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ ബിജെപി. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ രാഷ്ട്രപതിഭവനിൽ ആരംഭിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദിവസം രാഷ്ട്രപതി ഭവൻ അലങ്കരിക്കാൻ ആവശ്യമായ പുഷ്പ്പങ്ങളും അലങ്കാര ചെടികളുമെല്ലാം വാങ്ങുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. 21 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളുമാണ് അലങ്കാരത്തിന് ആവശ്യം.
ടെൻഡർ പിടിക്കുന്ന വ്യക്തിക്കക് അഞ്ച് ദിവസമായിരിക്കും സമയം ലഭിക്കുക. നേരത്തെ ചടങ്ങുകൾ രാഷ്ട്രപതി ഭവന് പുറത്ത് നടത്താനായിരുന്നു ആലോചന. എന്നാൽ, ഡൽഹിയിലെ കാലാവസ്ഥ കണക്കിലെടുത്ത് രാഷ്ട്രപതി ഭവനിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 9ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.