തിരുവനന്തപുരം : മേയര്‍ ആര്യാരാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ യദുവിന്റെ പക്ഷം പിടിക്കുന്ന നിലപാടായിരുന്നു അഡ്വ. എ. ജയശങ്കറിന്‍റേത്. ഇത് സച്ചിന്‍ ദേവ് എംഎല്‍എയെ അസ്വസ്ഥനാക്കിയിരുന്നു.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്‌ക്കും എതിരെ വിമര്‍ശനം നടത്തിയതിനാണ് ജയശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്നാണ് അറിയുന്നത്. വീഡിയോയില്‍ കൂടി ജയശങ്കര്‍ ജാതി അധിക്ഷേപം നടത്തിയെന്നാണ് സച്ചിന്‍ദേവ് ആരോപിക്കുന്നത്.