ന്യൂഡൽഹി:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിക്കെതിരെ അസത്യ പ്രചാരണം അഴിച്ചു വിടുന്നത് നിർത്തണമെന്ന് മല്ലികാർജ്ജുൻ ഗാർഖെയോട് ആവശ്യപ്പെട്ട് അമിത് ഷാ. അമിത ആത്മാർത്ഥത വേണ്ടെന്നും ജൂൺ 4 ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആദ്യം ഉരുളാൻ പോകുന്ന തല നിങ്ങളുടേതാണെന്ന് മല്ലികാർജ്ജുൻ ഗാർഖെയോട് അമിത് ഷാ വ്യക്തമാക്കി . കോൺഗ്രസിന്റെ ചരിത്രം അതാണെന്നും നിങ്ങൾ വെറുമൊരു ബലിയാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ നാലിന് ശേഷം തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസ് നിലവിലെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മാത്രമേ അവർ കുറ്റപ്പെടുത്തുകയുള്ളൂ, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സുരക്ഷിതരായി തുടരുമെങ്കിലും ജൂൺ 4 ന് കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു അതിന്റെ ഉത്തരവാദിത്വം മുഴുവൻ നിങ്ങളുടെ തലയിൽ വന്നു ചേരും – അമിത് ഷാ പറഞ്ഞു.
അത് കൊണ്ട് തന്നെ ഗാന്ധി കുടുംബത്തിന് വേണ്ടി കള്ളം പറയുന്നത് നിർത്തുക. ബഹുമാനപെട്ട ഖാർഗെ ജി നിങ്ങൾക്കറിയില്ല, അവർ (ഗാന്ധി കുടുംബം) ഒരാളെയും സ്നേഹിക്കുന്നില്ല. അത് കൊണ്ട് തന്നെ കൂടുതൽ ആത്മാർത്ഥത കാണിക്കേണ്ടതില്ല, അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
ശനിയാഴ്ച അസമിലെ ബാർപേട്ടയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച് സമ്പന്നർക്ക് നൽകിയെന്ന് ഖാർഗെ പറഞ്ഞിരുന്നു.
അമിത ആത്മാർത്ഥത കാണിക്കരുത് ഖാർഗെ ജി, ജൂൺ നാലിന് കോൺഗ്രസ് ആദ്യം തട്ടുന്നത് നിങ്ങളെയായിരിക്കും – അമിത് ഷാ
