ബ്ലേഡ് മാഫിയ ആക്രമണ കേസിൽ പോലീസിന് തിരിച്ചടി; പ്രതികളുടെ അറസ്റ്റ് തടഞ്ഞ്  ഹൈക്കോടതി

കോട്ടയം:-   പണം പലിശയ്ക്ക് നൽകി പലിശ നൽകാത്തതിന്റെ പേരിൽ ഗ്രഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു എന്ന് പോലീസ് എഫ് ഐ ആർ ഇട്ട കേസിൽ എല്ലാ പ്രതികളുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

ഈ കേസിൽ പ്രതികളും പരാതിക്കാരനും ചേർന്ന് നടത്തിയ  ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ ക്വ ഷിംഗ് പെറ്റീഷൻ ഫയൽ ചെയ്യുകയും ഇരു കൂട്ടരുടെയും അഭിഭാഷകർ കോടതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടയുകയും ഇനി ക്വാഷിംഗ് പരിഗണിക്കുന്നത് വരെ യാതൊരു നിയമനടപടികളും പ്രതികൾക്കു  നേരെ എടുക്കരുതെന്നും ഉത്തരവായി.

ഇവർക്കുവേണ്ടി പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ ഡോ. ജോർജ് തേരകക്കുഴിയിലും, പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ജോണി ജോർജ് പാംമ്പ്ലാനിയും ഹാജരായി. 

ഇനി ഈ കേസ് അന്വേഷണവുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്നും കേസ് ഒത്തുതീർപ്പാക്കിയെന്നുമുള്ള വാദി ഭാഗത്തിന്റെ നോട്ടറി ചെയ്ത സത്യവാങ്മൂലം പാമ്പാടി പോലീസ് സ്റ്റേഷനിൽ കൊടുക്കുകയും അത് എസ് എച്ച് ഒ ഒപ്പിട്ട് സീൽ ചെയ്ത രേഖയും വാദി ഭാഗത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.

ഇരുകൂട്ടരുടെയും വാദങ്ങൾ മനസ്സിലാക്കിയ കോടതി വാഷിംഗ് പെറ്റീഷൻ പരിഗണിക്കുന്ന തീയതി വരെ പ്രതികളുടെ അറസ്റ്റ് തടയുകയും അവർക്കെതിരെ യാതൊരുവിധ നിയമ നടപടികളും ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്ന്  ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!