അമ്മ മരിച്ചതിന്റെ അഞ്ചാം ദിനം മകൻ കുഴഞ്ഞ് വീണ് മരിച്ചു

എടത്വാ : മരിയാപുരം പുന്നപ്ര വടക്കേറ്റം കുഞ്ഞച്ചൻ്റെ മകൻ ഡൊമിനിക്ക് ജോസഫ് (ജോജിമോൻ – 53) ആണ് അമ്മ മരിച്ചതിന്റെ നാലാം  ദിനം  കുഴഞ്ഞ്  വീണ് മരിച്ചത്. മാതാവ് മരിയാപുരം പുന്നപ്ര (വടക്കേറ്റം) കുഞ്ഞച്ചൻ്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ – 75) കഴിഞ്ഞ ശനിയാഴ്ചയാണ് മരണമടഞ്ഞത് .പരേത മങ്കൊമ്പ് തെക്കേക്കര മഠത്തിക്കളത്തിൽ കുടുംബാംഗമായിരുന്നു.

മാതാവിന്റെ  ആകസ്മിക മരണത്തേത്തുടർന്ന് വീട്ടിലെത്തിയ ജോജിമോൻ തിങ്കളാഴ്ച വൈകിട്ട് നടന്ന സംസ്കാര ചടങ്ങുകൾക്കു ശേഷം തുടർന്നുള്ള അടിയന്തിര കർമ്മങ്ങൾക്ക് വേണ്ടിയുള്ള   പ്രവർത്തനത്തിലായിരുന്നു.

ബുധനാഴ്‌ച  ഉച്ചയോടുകൂടി വീട്ടിൽ കുഴഞ്ഞ് വീണ ജോജിമോനേ ആശുപത്രിയിലെത്തിച്ചു വെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം  ഏപ്രിൽ 11ന് വ്യാഴാഴ്ച  ഉച്ചയ്ക്ക് 3ന്എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും.ഇദ്ദേഹം ദീർഘ വർഷങ്ങളായി  കോയമ്പത്തൂരിൽ  ജേനസിസ് എൻജിനീയറിംഗ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

ത്രിശൂർ കണ്ടശ്ശാംകടവ് മാങ്ങൻ കുടുംബാംഗമായ ജാൻസിയാണ് ഭാര്യ. ഷാരോൺ,ഷെറിൻ, സ്റ്റീവൻ എന്നിവരാണ് മക്കൾ.ജിജിമോൾ, ജിഷാമോൾ എന്നിവരാണ് സഹോദരിമാർ.

ഇവരുടെ നിര്യാണത്തില്‍ എടത്വ  വികസന സമിതി  എക്സിക്യൂട്ടീവ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!