പത്തനംതിട്ട: ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് വിഡി സതീശന്‍ രംഗത്ത്.
ഇ.പി കേസ് കൊടുത്താൽ തെളിവുകൾ പുറത്തുവിടുമെന്നും കുടുംബാംഗങ്ങൾ രാജീവ് ചന്ദ്രശേഖരന്റെ കമ്പനി പ്രതിനിധികളുമായി നിൽക്കുന്ന ചിത്രങ്ങളുണ്ടെന്നും വിഡി സതീശന്‍പറഞ്ഞു.
പണ്ട് അന്തർധാര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പാർട്ണർഷിപ്പ് നടത്താനുള്ള തരത്തിൽ ബന്ധം വളർന്നു. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശന്‍ പറഞ്ഞു. അതേസമയം പിണറായിക്ക് ബി.ജെ.പിയെ പേടിയാണെന്നും അതാണ് ഇ.പിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
കെ സുരേന്ദ്രൻ വരെ ജയരാജനെ അഭിനന്ദിച്ചു. സുരേന്ദ്രൻ ജയരാജനെ മാത്രമായി അഭിനന്ദിക്കരുതായിരുന്നെന്നും പിണറായി വിജയനെക്കൂടി അഭിനന്ദിക്കണമായിരുന്നെന്നും സതീശന്‍ പറഞ്ഞു. മാസപ്പടി വിവാദം അന്വേഷണത്തിൻ്റെ ഭീതിയിലാണ് സി.പി.എം. ഡെമോക്ലിസിൻ്റെ വാൾ തൂങ്ങിക്കിടക്കുകയാണ്. അതാണ് ഇവർക്ക് ഭയമെന്നും സതീശൻ പറഞ്ഞു.