കട്ടപ്പന :: കട്ടപ്പനയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്‌തു. അമ്പലക്കവല സ്വദേശി ആദർശ് (18) ആണ് പിടിയിലായത്.
കട്ടപ്പന എസ്ഐ സുനേക് ജെയിംസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാവിനെ എസ്ഐ പിടികൂടി. എന്നാൽ പരിശോധനയ്ക്കിടെ ആദർശ് ബൈക്ക് പിന്നിലേക്ക് എടുത്ത് എസ്ഐയെ ഭിത്തിയിലേക്ക് ചേർത്ത് ഇടിപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുനേക് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.