നിലയ്ക്കലിൽ കെഎസ്ആർടിസി ക്ക് അയ്യപ്പന്മാരെ കൊള്ളയടിക്കാൻ പോലീസ് ഒത്താശയെന്ന് പരാതി

പത്തനംതിട്ട : തിരക്ക് കുറവുള്ള മാസാദ്യ പുജയിലും ശബരിമല ദർശനത്തിന് എത്തിച്ചേരുന്ന അയ്യപ്പന്മാരുടെ വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞ് പോലീസ്. കെഎസ്ആർടിസി ക്ക് വേണ്ടിയാണ് ഈ നടപടി.

മണ്ഡല-മകരവിളക്ക് ഉത്സവകാലം ഒഴികെ ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പോകാനുള്ള അനുമതി നിലനിൽക്കെയാണ് നിലയ്ക്കലിൽ വാഹനങ്ങൾ അകാരണമായി തടഞ്ഞ് കെഎസ്ആർടിസി ബസുകളിൽ അമിത നിരക്ക് നൽകി പോകാൻ പോലീസ് നിർദ്ദേശിക്കുന്നത്. ഇത് ചോദ്യം ചെയ്ത ടാക്സി ഡ്രൈവർമാരോട് പരുഷമായ പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പത്തിൽ താഴെ പോലീസുകാരാണ് നിലയ്ക്കലിൽ ഡ്യൂട്ടിയിൽ ഉള്ളത്.

കോട്ടയത്ത് നിന്നുള്ള ടാക്സി ഡ്രൈവറും ബിജെപി അയർക്കുന്നം മണ്ഡലം സെക്രട്ടറിയുമായ ഉണ്ണികൃഷ്ണൻ മറ്റക്കര പോലീസ് നിലപാട് ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ല കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് പരാതിപ്പെട്ടതിനെ തുടർന്ന് വലിയ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യാനും ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതിനും നടപടിയായി.

എല്ലാ മാസവും കെഎസ്ആർടിസിക്ക് വേണ്ടി പോലീസ് വാഹനങ്ങൾ തടയുന്നത് പതിവാണെന്നും, കളക്ടർ ഇടപെട്ടാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ സാഹചര്യം ഉണ്ടാകുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!