പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്നറിയപ്പെട്ടിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിലായി.

ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് എൻഐഎ പറയുന്നു.

ദീർഘകാലമായി ഒളിവിലായിരുന്നു കേസിലെ അൻപത്തിയൊൻപതാം പ്രതിയായ ജാഫർ. 2047 ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഡാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. ഇതിനായി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയെന്നും എൻഐഎ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!