ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ തീവ്രവാദികളുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപ്രതിയിൽ ചികിത്സയിലാണ്.
പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃതപാൽ സിങ്ങാണ് കൊല്ലപ്പെട്ടതെന്നു കശ്മീർ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തു വെച്ചു തന്നെ ഇയാൾക്ക് ജീവൻ നഷ്‌ടമായി. ആശുപ്രതിയിൽ കഴിയുന്ന രോഹിത്തിന്റെ ആരോഗ്യനില ഗുരുതരമാണ്.
ശ്രീനഗറിലെ ഷല്ലാ കടൽ മേഖലയിലാണ് വെടിവെയ്പ്പ് നടന്നത്. ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്ന തീവ്രവാദി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവസ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്.