ഗോഡ്സെ പ്രകീര്‍ത്തനം’- എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കേസ്


കോഴിക്കോട് : എന്‍ഐടി അധ്യാപിക പ്രൊഫ. ഷൈജ ആണ്ടവനെതിരെ പൊലീസ് കേസെടുത്തു.

നാഥുറാം വിനായക ഗോഡ്സെ അഭിമാനമാണെന്നു ഫെയ്സ്ബുക്കില്‍ കമന്‍റിട്ട സംഭവത്തിലാണ് നടപടി. എസ്എഫ്ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനിക്കുന്നു’ എന്നു ഗാന്ധി രക്ഷസാക്ഷിത്വ ദിവസമാണ് അവര്‍ കമന്‍റിട്ടത്.

എസ്എഫ്ഐ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എംഎസ്എഫും കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കെഎസ്‍യു നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഡിവൈഎഫ്ഐ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അധ്യാപികക്കെതിരെ പരാതി നല്‍കി.

അധ്യാപികയെ എന്‍ഐടിയില്‍ നിന്നു പുറത്താക്കണമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. സമൂഹത്തില്‍ കലാപമുണ്ടാക്കാനാണ് അധ്യാപിക ശ്രമിച്ചതെന്നു ഡിവൈഎഫ്ഐ ആരോപിച്ചു. രാജ്യത്തിന്‍റെ അഭിമാനമായ എന്‍ഐടിയില്‍ നിന്നു ഷൈജ ആണ്ടവനെ പുറത്താക്കണമെന്നും ശക്തമായ നിയമ നടപടികള്‍ അവര്‍ക്കെതിരെ എടുക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!