എറണാകുളം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. റായ്പൂര്‍ സെന്റ് മേരീസ് പള്ളിയിലെ വികാരി പിഴല സ്വദേശിയായ ഫാദര്‍ നെല്‍സണ്‍ കൊല്ലനശേരിക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ വാങ്ങിയെടുക്കു കയും ചെയ്തു എന്നാണ് പരാതി.
പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എന്നും പരാതിയുണ്ട്. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. റായ്പൂരിലാണ് പള്ളി വികാരി ജോലി ചെയ്തിരുന്നത്. നിലവില്‍ വൈദികന്‍ ഒളിവിലാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.