കോട്ടയം : തൃക്കോതമംഗലം പാറക്കാട്ട് പരേതനായ പി.പി പരമേശ്വരന്‍ നായരുടെയും രത്നമ്മയുടെയും മകന്‍ പി. ശിവകുമാര്‍ (57) അന്തരിച്ചു. തൃക്കോതമംഗലം ശാഖ സ്വയംസേവകനാണ്.
പുതുപ്പള്ളി മുന്‍ ഖണ്ഡ് കാര്യവാഹ്, തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ബിന്ദു (പോസ്റ്റല്‍ മഹിളാ പ്രധാന്‍ ഏജന്റ് പുതുപ്പള്ളി). മകന്‍. വിഷ്ണു ശിവകുമാര്‍.
സഹോദരങ്ങള്‍: പി ശ്രീകുമാര്‍( ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍)പി.സുനില്‍ കുമാര്‍, (ബിസ്സിനസ്), സുരേഷ് കുമാര്‍(വിജിലന്‍സ്, കോട്ടയം),ശോഭ (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) .
സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പില്‍.
നേത്രങ്ങള്‍ ദാനം ചെയ്തു
അച്ഛന്‍ പി.പി പരമേശ്വരന്‍ നായരുടെ പാത പിന്തുടര്‍ന്ന മകനും തന്റെ നേത്രങ്ങള്‍ സക്ഷമ വഴി ദാനം ചെയ്തു. 30 വര്‍ഷം മുന്‍പ കോട്ടയം ജില്ലയില്‍ ആദ്യമായി നേത്രങ്ങള്‍ ദാനം ചെയ്തത് പി.പി പരമേശ്വരന്‍ നായരായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ നേരത്തെ നേത്രദാനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.