യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പിവി അൻവര്‍ സഞ്ചരിക്കുന്നതെന്നും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നക്രമിക്കാൻ നടത്തിയ പരിശ്രമങ്ങൾ നോക്കിയാൽ അത് മനസിലാകുമെന്നും സിപിഎം നേതാവ് എ വിജയരാഘവൻ പറഞ്ഞു.
അൻവറിന്‍റെ സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയത് മുഹമ്മദ് ബഷീർ ആണ്. യുഡിഎഫ് തിരക്കഥയിൽ അൻവര്‍ പറയുന്നതാണ് ഇതൊക്കെ. അതിന്‍റെ ലക്ഷ്യവും കൃത്യമാണ്. ഇടതുപക്ഷത്തെ രാഷ്ട്രീയമായി തോൽപ്പിക്കാൻ കഴിയാത്തതുകൊണ്ട് യുഡിഎഫ് ആസൂത്രണം ചെയ്തതാണിത്.
അമേരിക്കയിൽ ഉണ്ടായ തീപിടിത്തം ഇവിടെയായിരുന്നെങ്കിൽ അത് പിണറായി വിജയൻ ചെയ്തതാണെന്ന് പിവി അൻവര്‍ പറയുമായിരുന്നു.
പിവി അൻവർ പറയുന്നതെല്ലാം പതിരാണ്. വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അൻവർ സ്വീകരിച്ചത്. അൻവറിന്‍റെ പ്രതികരണങ്ങൾ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അൻവറിന്‍റെ അനുബന്ധ സംസാരക്കാരായ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും മാറി. പാരിസ്ഥിതിക ആഘാതങ്ങളെ ആ നിലയിൽ കാണണം.