ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

ശബരിമല  : സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചത് ഭക്തരിൽ പരിഭ്രാന്തി പടർത്തി. താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്‍റെ ശിഖരത്തിനാണ് തീ പിടിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ആഴിയിൽ നിന്നും ആളിക്കത്തിയ തീ ആൽമരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. സംഭവം കണ്ട പോലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേർന്ന് ആൽമരത്തിന്റെ താഴെ ഉണ്ടായിരുന്ന തീർത്ഥാടകരെ സുരക്ഷിതമായി മാറ്റി.

അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് 15 മിനിറ്റ് നേരത്തോളം ഭക്തരെ നടപ്പന്തലിന് താഴെ തടഞ്ഞുനിർത്തി. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ കോപ്രാക്കളത്തിലെ ഷെഡിനും ചെറിയ തോതിൽ തീ പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!