ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും

കോട്ടയം : ഗുരുനിത്യ ചൈതന്യയതി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള യതി സ്മൃതി ഉദ്ഘാടനവും ദീപ പ്രകാശനവും 14ന് ഉച്ചയ്ക്ക് 2ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ബസേലിയേോസ് മാർതോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ നിർവഹിക്കും. ഫാ.എമിൽ പുള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിക്കും.

സ്വാമി മുക്താനന്ദയതി , സി.എച്ച് മുസ്തഫ മൗലവി, .പി.കെ.സാബു ഗുരുകുലം, ലതിക സുഭാഷ്, എന്നിവർ യതിസ്മൃതിപ്രഭാഷണം നടത്തും. അഡ്വ. കെ.എ.പ്രസാദ് സ്വാഗതവും സുജൻകുമാർ മേലുകാവ് നന്ദിയും പറയും.

എ.ജി.തങ്കപ്പൻ, വി.ജയകുമാർ (രക്ഷാധികാരികൾ) ഫാ.എമിൽ പുള്ളിക്കാട്ടിൽ (ചെയർമാൻ) എം.ജി ശശിധരൻ, പി.റ്റി.സാജുലാൽ (വൈസ് ചെയർമാൻമാർ) അഡ്വ.കെ.എ പ്രസാദ് (ജനറൽ കൺവീനർ) എന്നിവരടങ്ങിയ ആഘോഷകമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!