മുംബൈ : മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി മലയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഹോം ഗാര്‍ഡിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് 29കാരിയെ രക്ഷിച്ചത്. 60 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവം. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം ഉണ്ടായത്. തോസ്ഗര്‍ വെള്ളച്ചാട്ടം കാണാന്‍ പുനെയില്‍ നിന്നെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട നസ്റീന്‍ അമീര്‍ ഖുറേഷി എന്ന 29കാരിയാണ് അപകടത്തില്‍പ്പെട്ടത്. മലമുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി 60 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഹോം ഗാര്‍ഡിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് നസ്രീനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്. ഇത്തരം അപകടങ്ങള്‍ തടയാന്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളും ഞായറാഴ്ച വരെ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.