അങ്കമാലി : എരുമേലി വഴിയുള്ള ശബരി റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാനസര്‍ക്കാർ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് സഹകരിക്കണമെന്ന് ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ, വർക്കിംഗ് പ്രസിഡണ്ട് എൻ ഒ കുട്ടപ്പൻ എന്നിവർ പ്രസ്താവയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പണം നൽകാൻ തയ്യാറായിട്ടും സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകാൻ തയ്യാറാവുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ശബരിറെയില്‍പാത വിഴിഞ്ഞം വരെ ദീര്‍ഘിപ്പിക്കുന്നത് ഹൈറേഞ്ചു മേഖലയിലെ നാണ്യവിളകളുടെ ചരക്കുനീക്കത്തിന് വേഗത വർദ്ധിപ്പിക്കുമെന്നും പദ്ധതി വൈകിപ്പിക്കരുതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പദ്ധതി പൂർണ്ണമാകുമ്പോൾ അങ്കമാലി മുതൽ മുവാറ്റുപുഴ,തൊടുപുഴ, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, എരുമേലി,പത്തനംതിട്ട പുനലൂർ, ചെങ്കോട്ട വഴി മധുരക്കും കൊല്ലം,തിരുവനന്തപുരം, വിഴിഞ്ഞം വഴി തിരുനെൽവേലിക്കും ട്രയിൻയാത്രാ സൗകര്യമൊരുക്കാൻ കഴിയും.
ശബരി റെയിൽപാത യാഥാർത്ഥ്യമാകുന്ന തോടെ കേരളത്തിൻ്റെ കിഴക്കൻ മേഖലയിൽ വലിയ വികസന കുതിച്ചു ചാട്ടത്തിനു സാദ്ധ്യത തെളിയുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ശബരി റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സര്‍ക്കാർ മൗനം വെടിയണം: ദേശീയ ജനതാ പാർട്ടി (RLM)
