ലണ്ടൻ : ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥി വിജയിച്ചു. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫാണ് വിജയിച്ചത്.
ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാ ണ് സോജൻ ജോസഫ് വിജയിച്ചത്. ആഷ്ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ഛ്എസിൽ മെൻ്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സാജൻ ജോസഫ്.
കോട്ടയം ജില്ലയിലെ കൈപ്പുഴ സ്വദേശിയാണ് സോജൻ. ബെംഗളുരൂവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ ജോസഫ് മാന്നാനം കെഇ കോളേജിലെ പൂർവ വിദ്യാർഥിയാണ്. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ആഷ്‌ഫോര്‍ഡിലേക്ക് മാറി. 2015 ലാണ് സോജന്‍ ജോസഫ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.