ശോഭയും സുധാകരനും പറയുന്നത് പച്ചക്കള്ളമെന്ന് ദല്ലാൾ നന്ദകുമാർ


കൊച്ചി: കെ സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ ഗൂഢാലോചനക്കുറ്റത്തിന് പരാതി നല്‍കിയെന്ന് ദല്ലാള്‍ ടി ജി നന്ദകുമാര്‍. ഡിജിപിക്കും പാലാരിവട്ടം പൊലീസിനുമാണ് പരാതി നല്‍കിയത്. 15 ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയില്‍ പോകും.

ആര് പറഞ്ഞാലും ഇപിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കഴിയില്ല. പിണറായി വിജയന്‍ ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണ്. പിണറായി രണ്ട് തവണ സഹായിച്ചെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ തട്ടിപ്പുകാരിയാണെന്നും ടി ജി നന്ദകുമാര്‍ ആരോപിച്ചു. കെ സുധാകരനും ശോഭയും പറയുന്നത് പച്ചക്കള്ളമാണ്. ശോഭ സുരേന്ദ്രന്‍ മീറ്റിങില്‍ പങ്കെടുത്തിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ശോഭ സുരേന്ദ്രന്‍ പങ്കാളിയായിട്ടില്ല. ഇപി രാമനിലയത്തില്‍ വെച്ച് ജാവദേക്കറെ കണ്ടെന്നും ഡല്‍ഹി സന്ദര്‍ശിച്ചുവെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയില്‍ നേരിടുന്ന അവഗണനയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് ശോഭ സുരേന്ദ്രന്റേത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!