തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ത്രികോണ മത്സരം എന്നു പറയുമെങ്കിലും സ്ഥിതി അതല്ല. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ സ്ഥിതിയാകും ഇത്തവണയും. എസ്ഡിപിഐ പിന്തുണ ഒരാള്‍ക്ക് വേണ്ടി മാത്രം പ്രഖ്യാപിച്ചതല്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഇന്ന് കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ പത്രിക സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍ നാടാര്‍, എം വിന്‍സെന്റ് എംഎല്‍എ തുടങ്ങിയവര്‍ ശശി തരൂരിനൊപ്പമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍: ശശി തരൂര്‍
