ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയാൻ പോകുന്നു? പുതിയ ഇവി നയത്തിന് അംഗീകാരം

 ദില്ലി: പുതിയ വൈദ്യുതിവാഹന (ഇലക്ട്രിക് വാഹന) നയത്തിന് കേന്ദ്രസർക്കാരിന്‍റെ അംഗീകാരം. ഇന്ത്യയിൽ വാഹന നിർമ്മാണ യുണിറ്റുകൾ ആരംഭിക്കുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇളവും നല്‍കിയിട്ടുണ്ട്. പ്രമുഖരായ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി ഇത് ആകര്‍ഷിക്കും. ഇതോടെ ഇന്ത്യക്കകത്ത് ഇലക്ട്രിക് വാഹനനിര്‍മ്മാണം കൂടും. നീക്കം വിജയിച്ചാൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുകയും ചെയ്യും. 500 മില്യൺ ഡോളറിൽ (4,000 കോടി രൂപ) കൂടുതൽ നിക്ഷേപിക്കുന്നവർക്കാണ് ഇളവ്. ‘ടെസ്‍ല’ അടക്കമുള്ള പ്രമുഖ കമ്പനികളെ നയം ആകര്‍ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ നയം വന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തോളം ആഭ്യന്തര മൂല്യവര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!