മുണ്ടക്കയത്ത് ദമ്പതികൾക്ക് വെട്ടേറ്റു; സംഭവം ഇന്ന് രാവിലെ

മുണ്ടക്കയം പുഞ്ചവയലിൽ  ദമ്പതികൾക്ക് വെട്ടേറ്റു.പുഞ്ചവയൽ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോമസിൻ്റെ തലയിലും, ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റിരിക്കുന്നത്.

ആദ്യം മുണ്ടക്കയത്തെ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

അയൽവാസിയായ പള്ളിത്തടത്തിൽ കൊച്ചുമോനാണ് തങ്ങളെ അക്രമിച്ചതെന്ന് ഇരുവരും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മാത്യുവും ഓമനയും തനിച്ചാണ് നിലവിൽ താമസിക്കുന്നത്. അയൽവക്ക തർക്കമാണ് വെട്ടിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!