കോട്ടയം: എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്റെ സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ്, ചികിത്സാ – വിവാഹ ധനസഹായ വിതരണ സമ്മേളനം നടന്നു. എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബി. ഗോപകുമാര്‍ അധ്യക്ഷനായി. മന്നത്തുപത്മനാഭന്റെ ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കിയ ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. എസ്. സുജാതയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആദരിച്ചു.
കലാ-കായിക രംഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും മികവു പുലര്‍ത്തിയ പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയ കരയോഗങ്ങള്‍ക്കും വനിതാ സമാജങ്ങള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും മന്നം ബാലസമാജങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ട്രോഫികള്‍, ക്യാഷ് അവാര്‍ഡുകള്‍, മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ വിതരണവും നടന്നു.
മികച്ച കരയോഗം പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പി. ശിവരാമകൃഷ്ണന്‍ നായര്‍ ചെങ്ങളം, ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ് പൂവന്‍തുരുത്ത്, മോഹന്‍ കെ. നായര്‍ കോടിമത, പി.കെ. ഗോപാലകൃഷ്ണന്‍ നായര്‍ മീനടം, പി. വിജയകുമാര്‍ ചെങ്ങളം എന്നിവര്‍ ഏറ്റുവാങ്ങി. മികച്ച കരയോഗത്തിനുള്ള പുരസ്കാരം പാമ്പാടി 215-ആം നമ്പർ കരയോഗം ഏറ്റുവാങ്ങി.
മാതൃകാ കര്‍ഷകനുള്ള പുരസ്‌കാരത്തിന് ഹരി വിജയകുമാര്‍ ആനിക്കാട് അര്‍ഹനായി. യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡന്റ് പി. മധു, ട്രഷറര്‍ കെ.പി. കമലപ്പന്‍ നായര്‍, വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് ഗീത നായര്‍, സെക്രട്ടറി എസ്. ലൈല എന്നിവര്‍ സംസാരിച്ചു.