ഭാവ ഗായകന് ഓർമപ്പൂക്കളുമായി കൊല്ലൂരിൽ സംഗീതജ്ഞരുടെ പ്രാർഥനാഞ്ജലി…

കൊല്ലൂർ : ഭാവഗായകൻ പി ജയചന്ദ്രന് ഓർമപ്പൂക്കൾ അർപ്പിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്രാങ്കണത്തിൽ സംഗീതജ്ഞരുടെ പ്രാർഥനാഞ്ജലി. ഗായകൻ യേശുദാസിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ നേതൃത്വത്തിൽ 25 വർഷമായി നടന്നു വരുന്ന കൊല്ലൂർ സംഗീതോത്സവം വെള്ളിയാഴ്ച രാവിലെ ആറിന് മൂകാംബിക ക്ഷേത്രം വടക്കേ നടയിൽ ആരംഭിച്ചപ്പോഴാണ് പി ജയചന്ദ്രൻ്റെ നിത്യശാന്തിക്കായി പ്രാർഥനാഞ്ജലി നടത്തിയത്.

വാതാപി ഗണപതി പാടി കാഞ്ഞങ്ങാട് രാമചന്ദ്രനും കാനഡ രാഗത്തിൽ പരമുഖ സരസ്വതി കീർത്തനം ചൊല്ലി ആറ്റുവശ്ശേരി മോഹനൻ പിള്ളയും ഏകദിന സംഗീതോത്സവത്തിന് തുടക്കം കുറിച്ചു.

ആനയടി പ്രസാദ്, ദേവി കൃഷ്ണൻ തൃപ്പൂണിത്തുറ, ജ്യോതി ലക്ഷ്മി ഉദയകുമാർ കൊല്ലം, ഗൗരി നാരായണൻ തൃശൂർ, ആർദ്രപ്രസാദ് ചേർത്തല, പുഷ്പ പ്രഭാകർ കാഞ്ഞങ്ങാട്, പ്രിയദർശൻ കോഴിക്കോട്, ഭാസ്കരൻ മാസ്റ്റർ കരിവെള്ളൂർ തുടങ്ങി നിരവധി സംഗീതജ്ഞർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സന്തോഷ് ചൈതന്യ കമ്പല്ലൂർ, ജബ്ബാർ കാഞ്ഞങ്ങാട് എന്നിവരാണ് സംഗീതോത്സവത്തിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!