കർണാൽ : 18 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 44 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തി വയോധിക ദമ്പതികൾ. ഹരിയാനയിലെ കർണാൽ ജില്ലയിൽ നിന്നുള്ള ദമ്പതികളാണ് ദാമ്പത്യം അവസാനിപ്പിച്ചത്.
73 കാരിയായ ഭാര്യക്ക് നഷ്ടപരിഹാരമായി 3.07 കോടി രൂപ നൽകാമെന്ന് 70കാരനായ ഭർത്താവ് സമ്മതിച്ചു. പതിറ്റാണ്ടുകളോളം ഇരുവരും അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കളും വിഭജിച്ചു.
വിവാഹമോചന കരാർ പാലിക്കുന്നതിനായി ഭർത്താവ് ഭൂമി വിറ്റു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മധ്യസ്ഥ ഒത്തുതീർപ്പിലൂടെയാണ് കേസ് അവസാനിച്ചത്. 1980 ആഗസ്റ്റ് 27 ന് ദമ്പതികൾ വിവാഹിതരായി. ബന്ധത്തിൽ രണ്ട് പെൺകുട്ടികളും ഒരാൾകുട്ടിയുമുണ്ടായി.