‘വിവാദം വേണ്ട, വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ല’…ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന് ശ്രദ്ധിക്കണം…

കോഴിക്കോട് : മെക്7 വ്യായാമ കൂട്ടായ്മ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ. വിഷയം വിവാദം ആക്കേണ്ടതില്ലെന്ന് അഹമദ് ദേവർ കോവിൽ പറഞ്ഞു.

വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ലെന്ന് പറഞ്ഞ മുൻമന്ത്രി എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന് ശ്രദ്ധിക്കണം എന്നാണ് പി മോഹനൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഹസ്യമായല്ല തുറന്ന സ്ഥലത്താണ് വ്യായാമം നടക്കുന്നത്. ഒരു ഗൂഢലക്ഷ്യവും മെക് 7 ന് ഇല്ല. സിപിഎം മെക് 7 സംഘത്തെ എതിർത്തിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!