തിരുവനന്തപുരം : വിഴിഞ്ഞത്ത് കേന്ദ്രം വിവേചനപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് മന്ത്രി വി.എന്‍ വാസവന്‍. വിഴിഞ്ഞം വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വിമര്‍ശനം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം തരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങിനെ ബാധിക്കില്ല.
ഒരു രൂപപോലും ഇതുവരെ നിര്‍മാണത്തിന് കേന്ദ്രം മുടക്കിയിട്ടില്ല. അതേസമയം തുത്തുക്കുടി പദ്ധതിയ്ക്ക് കേന്ദ്രം ഗ്രാന്റ് നല്‍കുന്നുണ്ട്.
കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മറച്ചു പിടിക്കുകയാണ്. വയനാടിനോടുള്ള കേന്ദ്ര വിവേചനം ചര്‍ച്ചയാകുമ്പോഴാണ് വിഴിഞ്ഞം വിജിഎഫ് വിഷയത്തിലെ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിനും വാസവനൊപ്പം ഉണ്ടായിരുന്നു
‘വിഴിഞ്ഞത് ഒരു രൂപ പോലും കേന്ദ്രം ഇതുവരെ നിര്‍മ്മാണത്തിന് മുടക്കിയിട്ടില്ല’; വിവേചനമെന്ന് മന്ത്രി വാസവൻ
