ആലപ്പുഴ ജില്ലയിലെ 27 സ്കൂളുകൾക്ക് 2 ദിവസം അവധി പ്രഖ്യാപിച്ച് കളക്ട‍ര്‍… 6 സിബിഎസ്ഇ സ്കൂളുകൾക്കും അവധി

ആലപ്പുഴ :  സംസ്ഥാന ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലിയിൽ മേള നടക്കുന്ന 27 സ്കൂളുകൾക്കും വാഹനം വിട്ട് നൽകുന്ന 6 സിബിഎസ്ഇ സ്കൂളുകൾക്കും നവംബർ 15,18 ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ.

ഇതുമായി ബന്ധപ്പെട്ട് ആകെ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികൾ സ്കൂൾ അധികൃതർ സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മൽസരാർത്ഥികളെയും അധ്യാപകരേയും ശാസ്ത്രമേള നടക്കുന്ന വിവിധ വേദികളിലും താമസ സ്ഥലത്തും എത്തിക്കുന്നതിന് 6 സിബിഎസ്ഇ സ്കൂളുകളുടെ വാഹനം അനുവദിക്കാനും കളക്ടർ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!