കൊച്ചി : എരുമേലിയിൽ കുറി തൊടുന്നതിന് ഭക്തരിൽനിന്ന് പണപ്പിരിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഭക്തരെ ചൂഷണം ചെയ്യാനനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിനകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നി ല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
എന്നാൽ, ദേവസ്വം നിലപാടിനെ കോടതി എതിർത്തു. കുറി തൊടുന്നതിന് പണമീടാക്കുന്നതിലൂടെ ദേവസ്വത്തിന് ഏഴ് ലക്ഷമാണ് ലഭിക്കുന്നതെങ്കിൽ കരാറുകാരന് കോടികളാകും ലഭിക്കുകയെന്നും കോടതി പറഞ്ഞു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
എരുമേലിയിൽ പേട്ട തുള്ളി എത്തുന്ന അയ്യപ്പൻമാരിൽ നിന്ന് ചന്ദനക്കുറി തൊടണമെങ്കിൽ പത്ത് രൂപ വീതം വാങ്ങണമെന്നാണ് ദേവസ്വം ബോർഡ് കരാറുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനെതിരെയാണ് കോടതി രംഗത്തെത്തിയത്,