സൈബർ അടിമകളായി വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത് 30,000 ത്തോളം ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : സൈബർ അടിമകളായി വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത് 30,000 ത്തോളം ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇതിൽ 2,659 മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

മികച്ച ജോലി പ്രതീക്ഷിച്ച് എത്തുന്ന ഇവരെ സൈബർ കുറ്റകൃതങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.

കംബോഡിയ, തായ്ലൻഡ്, മ്യാൻമർ വിയറ്റ്നാം തുടങ്ങിയ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വിസിറ്റിങ് വിസയിൽ പോയ 29,466 ഇന്ത്യക്കാർ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 ജനുവരിക്കും 2024 മെയ് മാസത്തിനും ഇടയിൽ യാത്രചെയ്തവരുടെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!