വയനാട് : ഒരു വർഷമായി സസ്പെൻഷനിലുള്ള പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.
സുല്‍ത്താൻ ബത്തേരി സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന പട്ടാണിക്കൂപ്പ് മാവേലി പുത്തൻപുര ജീൻസൻ സണ്ണിയാണ് (35) മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജിൻസൻ മുറിയില്‍ കയറി വാതില്‍ അടച്ചിരുന്നു. രാത്രിയായിട്ടും പുറത്തുകാണാത്തതി നെത്തുർന്നു വീട്ടുകാർ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതില്‍ ബലമായി തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
റിട്ട. വില്ലേജ് ഓഫീസർ സണ്ണി-ജസി ദമ്പതികളുടെ മകനാണ് ജിൻസൻ. വിവാഹമോചിതനാണ്. അച്ചടക്കലംഘനത്തിനായിരുന്നു സസ്പെൻഷൻ.
ഒരു വർഷമായി സസ്പെൻഷനിലുള്ള പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
