എരുമേലി : കോഴിക്കോട് നടന്ന സംസ്‌ഥാന യോഗ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഒന്നാം വർഷ കോമേഴ്‌സ് വിദ്യാർത്ഥിനി രേവതി രാജേഷ് സ്വർണ്ണ മെഡൽ നേടി.
എരുമേലി മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ് -രാജി ദമ്പതികളുടെ മകളാണ് രേവതി.
വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് ഡൽഹിയിൽ നടന്ന നാഷണൽ യോഗ ഒളിമ്പ്യാഡിൽ രേവതി ഉൾപ്പെടുന്ന നാലുപേർ അടങ്ങിയ പെൺകുട്ടികളുടെ ടീം ഒന്നാം സ്ഥാനത്ത് എത്തി സ്വർണമെഡൽ നേടിയിരുന്നു.
യോഗയിൽ നിരവധി ബഹുമതികൾ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട് രേവതി.