കണ്ണൂർ : ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ INS സിന്ധുധ്വജ് എന്ന അന്തർവഹിനി സിൽക്ക് ഷിപ്പ് ബ്രേക്കിങ് യൂണിറ്റിൽ പൊളിക്കുന്നതിന് എത്തിച്ചിരിക്കുന്നതായി സിൽക്ക് ചെയർമാൻ അഡ്വ: മുഹമ്മദ് ഇക്ബാൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി ഇന്നൊവേഷനുള്ള സി എൻ എസ് റോളിങ് ട്രോഫി പ്രധാനമന്ത്രി നൽകിയ ഏക അന്തവാഹിനിയാണിതെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി ഷിപ്പുകൾ പൊളിച്ചിട്ട് ഉണ്ടെങ്കിലും അന്തർവാഹിനി പൊളിക്കാൻ സിൽക്കിന് അവസരം ലഭ്യമാകുന്നത് ആദ്യമാണ്. തുറമുഖ വകുപ്പുമായി സഹകരിച്ച് ആണ് പൊളിക്കൽ നടത്തുന്നത്. അവരുടെ നിയന്ത്രണത്തിലായിരിക്കും ഇത് പുർത്തീകരിക്കുക. സിൽക്ക് എംഡി ടി ജി ഉല്ലാസ് കുമാറും ചെയർമാന് ഒപ്പമുണ്ടായിരുന്നു.