ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനത്തിന് വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള വിമാനത്തിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്. യാത്രക്കാരെ എമർജൻസി എക്സിറ്റുകൾ വഴി ഒഴിപ്പിച്ചു, പരിശോധനയ്ക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി.
ബോംബ് സ്ക്വാഡും ഏവിയേഷൻ സെക്യൂരിറ്റിയും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. 5.35നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.
നേരത്തെ വിമാനത്തിൻ്റെ ശൗചാലയത്തിൽ നിന്ന് ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാൽ അന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല.