മലയിൻകീഴ് : ഭാര്യയെ സ്ത്രീധനം കുറഞ്ഞു പോയി എന്നാരോപിച്ച് വർഷങ്ങളായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ .
മലയിൻകീഴ് വില്ലേജിൽ മച്ചേൽ കുരുവിന്മുകൾ സീതാലയം വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ ദിലീപി(29)നെയാണ് പോലീസ് അറസ്ററ് ചെയ്തത് .
ഒരു വർഷം മുൻപും സമാനമായ രീതിയിൽ മദ്യ ലഹരിയിൽ ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനു ദിലീപിനെ മുൻപും മലയിൻകീഴ് പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു .
ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഭാര്യയുമായി വീണ്ടും ചങ്ങാത്തത്തിലാകുകയും ഇരട്ട കലുങ്കിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു. രണ്ട് ദിവസം മുമ്പ് വീണ്ടും മദ്യപിച്ചെത്തിയ ദിലീപ് ഭാര്യയെ തലപിടിച്ച് ഭിത്തിയിലിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ദിലീപിൻ്റെ മർദ്ദനം സഹിക്കവയ്യാതെ ഭാര്യ മലയിൻകീഴ് പോലീസിൽ നൽകിയ പരാതിയിൻ മേൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.റിഞ്ഞ് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തിവന്നതിനെ തുടർന്ന് കാട്ടാക്കട DYSP ജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലയിൻകീഴ് SHO ശ്രീ നിസാമുദ്ദീൻ്റെ നേതൃത്വത്തിൽ GSI ഗോപകുമാർ,GSCPO അനിൽകുമാർ,CPO മാരായ ദീപു,ശ്രീജിത്ത് , ഷിജുലാൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്ററ് ചെയ്തത്. കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു സബ്ജയിലേക്കയച്ചു.
ഇതറിഞ്ഞ് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തിവന്നതിനെ തുടർന്ന് കാട്ടാക്കട DYSP ജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലയിൻകീഴ് SHO ശ്രീ നിസാമുദ്ദീൻ്റെ നേതൃത്വത്തിൽ GSI ഗോപകുമാർ,GSCPO അനിൽകുമാർ,CPO മാരായ ദീപു,ശ്രീജിത്ത് , ഷിജുലാൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്ററ് ചെയ്തത്.
കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു സബ്ജയിലേക്കയച്ചു.