പാറശാല : വോട്ട് ചെയ്യാൻ എത്തിയ വയോധികന് കണ്ണ് കണ്ടുകൂടെന്ന് സി.പി.എം വാർഡ് മെമ്പറുടെ വാദം. ഒരു മണിക്കൂറിലേറെയുള്ള വോട്ടിംഗ് തടസ്സത്തി. ഒടുവിൽ മെമ്പറുടെ വാദം പ്രിസൈഡിംഗ് ഓഫീസർ പൊളിച്ചു.
കൊല്ലയിൽ പഞ്ചായത്തിലെ ഉദയൻകുളങ്ങര വാർഡിലെ കൈവൻവീള നാഗോട്ടുക്കോണം സ്വദേശിയായ ടൈറ്റസ് ( 72)നാണ് കണ്ണ് കണ്ടുകൂടാ എന്ന വാദവുമായിവാർഡ് മെമ്പർ അദ്ദേഹത്തിനായി വോട്ട് ചെയ്യാൻ രംഗത്ത് എത്തിയത്. അദ്ദേഹത്തിന് കണ്ണു കണ്ടുകൂടാ എന്ന വാദം ഉന്നയിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടി ഞാൻ വോട്ട് ചെയ്യും എന്ന് പറഞ്ഞുകൊണ്ട് പോളിംഗ് ബൂത്തിനകത്ത് വാർഡ് മെമ്പർ കടന്നതോടെ കോൺഗ്രസ്, ബിജെപി ബൂത്ത് ഏജന്റുമാരുമായി വാക്ക് തർക്കം ഉണ്ടായി. തർക്കം ഒരു മണിക്കൂറോളം അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. ധനുവച്ചപുരം പുതുശ്ശേരി മഠം 101 ബൂത്തിൽ ഒരു മണിക്കൂറോളം പോളിംഗ് തടസ്സപ്പെടാൻ ഇത് കാരണമായി.
നീണ്ട നേരത്തെ ചർച്ചകൾക്ക് ശേഷം അദ്ദേഹത്തിന് കണ്ണ് കാണാം എന്ന് പോളിംഗ് ഓഫീസർമാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന് സമ്മതിദാന അവകാശം രേഖപ്പെടുത്തുവാനുള്ള സംവിധാനം ഒരുക്കുകയായിരുന്നു. വാർഡ് മെമ്പർ മനപ്പൂർവ്വം പോളിംഗ് തടസ്സപ്പെടുത്തുകയായിരുന്നു എന്ന് മറ്റു മുന്നണി പ്രവർത്തകർ ആരോപിച്ചു.