കോട്ടയം : വയനാട് പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം ഭീതിയിലാണ്ട് കഴിയുന്ന ജനസമൂഹത്തിന്റെ ആശങ്ക അകറ്റുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.
അടിക്കടിയായി കാട്ടു മൃഗങ്ങൾ നാട്ടിൽ ഇറങ്ങി ഉണ്ടാക്കുന്ന വൈശ്യമ്യങ്ങൾ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നത് നിമിത്തം വികാരനിർഭരമായ സാഹചര്യവുമാണ് ഇപ്പോൾ രൂപപ്പെട്ടിട്ടുള്ളത്. അതിനോട് ചേർന്ന് നടക്കുന്ന പ്രതിഷേധങ്ങളെ ആ നിലയിൽ കാണുവാനും, അവരുടെ പരിഭ്രാന്തിക്ക് പരിഹാരം കണ്ടെത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്ന് അവർക്ക് ഉറപ്പു നൽകുവാനും അധികാരികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധിക്കുന്നവരുടെ മേൽ നടപടികൾ എടുത്ത് കൂടുതൽ കഷ്ടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കാതെ, സമാധാന അന്തരീക്ഷത്തിനുവേണ്ട ക്രിയാത്മകമായ സമീപനം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.